Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hannah Spencer

ഉപതെരഞ്ഞെടുപ്പ്; ബ്രിട്ടീഷ് ഭരണകക്ഷിക്ക് നാണംകെട്ട തോൽവി

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റി​​​ന്‍റെ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​ക്കു നാ​​​ണം​​​കെ​​​ട്ട തോ​​​ൽ​​​വി.

ലേ​​​ബ​​​റു​​​ക​​​ളു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ ഗോ​​​ർ​​​ട്ട​​​ൺ ആ​​​ൻ​​​ഡ് ഡെ​​​ന്‍റ​​​ൺ മ​​​ണ്ഡ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി ആ​​​ഞ്ച​​​ലി​​​ക്കി സ്റ്റോ​​​ഗി​​​യ മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി. പ​​​രി​​​സ്ഥി​​​തി​​​വാ​​​ദ ഗ്രീ​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ ഹ​​​ന്ന സ്പെ​​​ൻ​​​സ​​​ർ ആ​​​ണ് ജ​​​യി​​​ച്ച​​​ത്. തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ റി​​​ഫോം യു​​​കെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

തൊ​​​ഴി​​​ലാ​​​ളി, മു​​​സ്‌​​​ലിം വോ​​​ട്ടു​​​ക​​​ൾ ധാ​​​രാ​​​ള​​​മു​​​ള്ള ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ൽ ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ ലേ​​​ബ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മി​​​ക്ക​​​വാ​​​റും ജ​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 2024 ജൂ​​​ലൈ​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ സ്റ്റാ​​​ർ​​​മ​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

650 അം​​​ഗ ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഗ്രീ​​​ൻ പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​തോ​​​ടെ അ​​​ഞ്ചു സീ​​​റ്റാ​​​യി. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ലേ​​​ബ​​​ർ എം​​​പി​​​യാ​​​യി​​​രു​​​ന്ന ആ​​​ൻ​​​ഡ്രൂ ഗ്വി​​​ൻ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

Latest News

Corehub Up